കോട്ടയം അയ്മനം കരിമഠം ഗവ. സ്‌കൂളിന് സമീപത്തെ പാലത്തിൽനിന്നും തോട്ടിൽ വീണ അഞ്ചുവയസ്സുകാരന് അമ്മ രക്ഷകയായി.
കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേൽശാന്തി മോനേഷ് ശാന്തിയുടെയും സൽമയുടെയും മകൻ ദേവതീർഥാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അമ്മ സൽമയോടൊപ്പം സ്കൂളിൽ പോകവേ കാൽ തെറ്റി തോട്ടിൽ വീഴുകയായിരുന്നു.
അമ്മ ഉടൻ തോട്ടിൽ ചാടി കുട്ടിയെ രക്ഷപ്പെടുത്തി. ബഹളംകേട്ട് എത്തിയ സമീപവാസിയായ കെ.എസ്.ആർ.ടി.സി. ഡ്രൈവർ ബിനു ഇരുവരെയും കരയിൽ കയറ്റി.
അപകടത്തിൽ ആർക്കും പരിക്കില്ല. അമ്മയെയും കുട്ടിയെയും കുമരകം എസ്.എച്ച്. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു