കോഴിക്കോട്നാദാപുരം:
നാദാപുരം വിഷ്ണുമംഗലത്ത് പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
വളയത്ത ജൂവലറി ഉടമയായ റോഷിബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലത്തിന് സമീപത്തെ റോഡിൽ നിന്നാണ് വളയം സ്വദേശിയുടെ കാറും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു.
വിഷ്ണുമംഗലം ബണ്ടിന് താഴെ നൂർ മീറ്റർ അകലെ പുഴയിലാണ് നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടത്.
പുഴയിൽ ഇന്നലെ രാത്രി പത്തരയോടെ വിഷ്ണുമംഗലം പാലത്തിന് മുകളിൽ നിന്ന് യുവാവ് ചാടുന്നതായി ഇതുവഴി പോയ കാർ യാത്രക്കാർ പറഞ്ഞതിനെ തുടർന്നായിരന്നു തിരച്ചിൽ തുടങ്ങിയത്.