വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ തെങ്ങോല മാറ്റുന്നതിനിടെ യുവാവ്ഷോക്കേറ്റ് മരിച്ചു

 



കാസർകോട്   മഞ്ചേശ്വരം: കുടിവെള്ളടാങ്കിന്റെ മുകളില്‍ വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ തെങ്ങോല മാറ്റുന്നതിനിടെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. മഞ്ചേശ്വരം ഹൊസെബെട്ടുവിലെ രാമചന്ദ്രന്‍-ബവിത ദമ്പതികളുടെ മകന്‍ യശ്വന്ത് (23) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നര മണിയോടെ വീടിന്റെ കുടിവെള്ളടാങ്കിന് മുകളിലേക്ക് വീണ തെങ്ങോല മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപത്ത് കൂടി കടന്നുപോകുന്ന വൈദ്യുതി കമ്പിയില്‍ തെങ്ങോല കുടുങ്ങിയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും യശ്വന്ത് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് സഹോദരി സുസ്മിത മുകളില്‍ കയറി നോക്കിയപ്പോഴാണ് യശ്വന്ത് ഷോക്കേറ്റ് വീണു കിടക്കുന്നത് കണ്ടത്. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉപ്പളയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് യശ്വന്ത്.

Post a Comment

Previous Post Next Post