കോട്ടയം : കോട്ടയം കടുത്തുരുത്തി മാന്നാറിൽ ബന്ധു വീട്ടിൽ വിരുന്നെത്തിയ ആറ് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. കടുത്തുരുത്തി മാന്നാറിലെ പൊതു പ്രവർത്തകൻ ടിറ്റോ മാളിയേക്കലിൻ്റെ വീട്ടിൽ വിരുന്ന് എത്തിയ ആലപ്പുഴ സ്വദേശിബെന്നിയെന്ന കുട്ടിയാണ് മരിച്ചത്. കടുത്തുരുത്തി മാന്നാറിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. പ്രദേശത്ത് ആളുകൾ മീൻ പിടിക്കുന്നത് കണ്ട് നിൽക്കുന്നതിനിടെ കുട്ടി കുളത്തിൽ വീഴുകയായിരുന്നു. ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. തുടർന്ന് , ബന്ധുക്കൾ കുളത്തിൽ നിന്ന് കുട്ടിയെ പുറത്ത് എടുത്തു എങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കടുത്തുരുത്തി പൊലീസ് കേസെടുത്തു.