വയനാട് പുൽപ്പള്ളി : പുൽപ്പള്ളി താഴെയങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാര്യമ്പാതിക്കുന്ന് മാവിള വീട്ടിൽ സനന്ദു (24) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്താണ് വാഹന അപകടം ഉണ്ടായത്.
പുൽപ്പള്ളിയിൽ നിന്നും കാര്യമ്പാതിക്കുന്നിലേക്ക് പോവുകയായിരുന്ന സനന്ദുവിൻ്റെ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായിരുന്നു സനന്ദു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താന്‍ ബത്തേരി താലൂക്കാശുപത്രിയില്‍.