മംഗളൂരു: സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂളിലേക്ക് പോവുകയായിരുന്ന ഉറുദു അധ്യാപിക മരിച്ചു. ഉള്ളാള്‍ സോമേശ്വര പിലാരു ദരന്ദബാഗിലു സ്വദേശിനി ഷാഹിദ(47) ആണ് മരിച്ചത്. കസ്ബയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു. മംഗളൂരു ഹാര്‍ബര്‍ റോഡിലെ വിആര്‍എല്‍ ഓഫീസ് കെട്ടിടത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം. സ്‌കൂളിലേക്ക് പോകുകയായിരുന്ന ഷാഹിദയുടെ സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷാഹിദ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാര്‍ ഡ്രൈവര്‍ ദിബ്യാനന്ദിനെതിരെ കേസെടുത്തതായി വെസ്റ്റ് ട്രാഫിക് പൊലീസ് അറിയിച്ചു. ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മുഹമ്മദാണ് ഭര്‍ത്താവ്. രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്.