താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയില്‍ ഇടിച്ച്‌ താഴ്ചയിലേക്ക് മറിഞ്ഞു.

 


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയില്‍ ഇടിച്ച്‌ താഴ്ചയിലേക്ക് മറിഞ്ഞു.

ദേശീയപാത 766 ല്‍ താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്ബായത്തോടിനും ഇടയിലാണ് അപകടം ഉണ്ടായത്. അടിവാരം ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്സ് ഓട്ടോയില്‍ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നെങ്കിലും കാറോടിച്ചിരുന്ന കൈതപ്പൊയില്‍ സ്വദേശി നിയാസ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.  വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post