തൃശ്ശൂർ പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്. കോയമ്പത്തൂർ സ്വദേശികളായ ജുവാന ഡിസിൽവ (75), ലെവിൻ ഡിസിൽവ (47), മിഷാൽ ഡിസിൽവ (42), ഗ്ലെൻ ഡിസിൽവ (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ജുവാന ഡിസിൽവയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ നാലുപേരെയും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9 മണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. തുരങ്കം കഴിഞ്ഞുള്ള വളവിൽ വെച്ച് നിയന്ത്രണം വിട്ട കാർ ദേശീയപാതയിൽ തന്നെ മറിയുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നും തൃശൂരിലേയ്ക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. നാല് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.