കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്…

 


അമ്പലപ്പുഴ: കൈതവനയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്.ടി.എൻ. 59BL.7669 എന്ന ലോറിയും KL39U 6753 എന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ കുടുങ്ങിക്കിടന്ന 2 കാർയാത്രക്കാരെ സേനയുടെ ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചു.പുലർച്ചെ 2 ഓടെ കളർകോട് കൈതവനയിലായിരുന്നു അപകടം നടന്നത്.

ചോറ്റാനിക്കര തലക്കോട് സൂര്യകിരൺ വീട്ടിൽ സുബ്ബയ്യൻ്റെ മകൻ ശ്രീകാന്ത് (49), ഭാര്യ വിനിത (45) എന്നിവർക്കാണ് പരിക്ക്.സൗത്ത് പൊലീസ് കേസ് എടുത്തു.

Post a Comment

Previous Post Next Post