അമ്പലപ്പുഴ: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം.എടത്വ നെടുവംമാലിൽ എം. സി .ഭവനിൽ ദേവരാജൻ്റെ ഏക മകൻ ദീപു (21) ആണ് മരിച്ചത്. ഇന്ന് പകൽ 12 ന് വീയപുരം ഹൈസ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. മാതാവ് സിന്ധുവിൻ്റെ കുടുംബ വീടായ ഹരിപ്പാട്ട് പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കൈ അറ്റുപോയ ദീപുവിനെ ഓടിക്കൂടിയ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.