സഊദിയിൽ പ്രസിദ്ധമായ ഐൻ ഹീത്ത് ഗുഹ തടാകത്തിൽ പാറയിടിഞ്ഞ് വീണ് വിദേശി മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

 


റിയാദ്: സഊദിയിലെ റിയാദിൽ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. റിയാദിന് തെക്ക് ഭാഗത്തുള്ള ഐൻ ഹീത്ത് ഗുഹ തടാകത്തിലാണ് പാറയിടിഞ്ഞ് വീണ് യമൻ പൗരൻ മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഗുഹയിലെ വെള്ളക്കെട്ടിൽ നീന്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാറ ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്.

നാല് ദിവസം മുമ്പാണ് സംഭവം. മലയാളികൾ ഉൾപ്പെടെ വിദേശികൾ ധാരാളമായി എത്തുന്ന ഇവിടെ നാല് യമൻ പൗരൻമാരും ഗുഹയിലെ താടാകത്തിൽ വിനോദത്തിനായി എത്തിയത്. താടാകത്തിൽ നാല് പേരും കൂടി നീന്തികൊണ്ടിരിക്കെ പെട്ടെന്ന് അവരുടെ ഇടയിലേക്ക് പാറ ഇടിഞ്ഞ് വീഴുകയായിരുന്നു. അതിൽ ഒരാളുടെ മേലേക്കാണ് പാറ നേരിട്ട് പതിക്കുകയായിരുന്നു. ഇയാളാണ് അപകടത്തിൽ മരിച്ചത്.


റിയാദിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അൽ ഖർജ് ഗവർണറേറ്റിലാണ് ഐൻ ഹീത്ത് ഗുഹ. ആയിരക്കണക്കിന് വർഷം പഴക്കുമുള്ള പുരാതന ഗുഹയായ ഇത് പ്രവാസികൾക്കിടയിൽ പ്രസിദ്ധമാണ്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി വിനോദ സഞ്ചാരികൾ നിത്യേനയെന്നോണം ഇവിടെ എത്താറുണ്ട്. 390 മീറ്ററോളം ആഴമുള്ള ഈ ശുദ്ധജല വെള്ളക്കെട്ടിൽ വർഷം മുഴുവനും നിലക്കാത്ത നീരുറവയാണ്. വീഡിയോ കാണാം

Post a Comment

Previous Post Next Post