മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു



എറണാകുളം: എറണാകുളം കോതമംഗലം ടൗണിൽ വ്യാപാര സ്ഥാപനത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.നിയന്ത്രണം വിട്ട കാർ ഷട്ടറും തകർത്താണ് കടയിലേക്ക് ഇടിച്ചുകയറിയത്. കടയുടെ ഷട്ടർ ഉൾപ്പെടെ തകർന്നു. കാറിൻറെ മുൻഭാഗവും അപകടത്തിൽ തകർന്നു.


മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്.കാർ ഇടിച്ചുകയറി കടയുടെ സമീപത്തുള്ള മറ്റൊരു കടയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കാർ ഇടിച്ചുകയറുമ്പോൾ സമീപത്ത് മറ്റാരുമില്ലാത്തതിനാൽ വലിയ അപകടമുണ്ടായില്ല.

കാറിലുണ്ടായവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post