കണ്ണൂർ തലശ്ശേരി : പുല്ലൂക്കര മുക്കിൽപ്പീടിക പാനൂർ നഗരസഭയിലെ പതിനഞ്ചാം വാർഡിൽ മേലെടതുകണ്ടി എം കെ കുഞ്ഞബ്ദുള്ള ഹാജിയുടെ മകൻ നാസറിന്റെ വീടിനാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടി ഇടിമിന്നലേറ്റ് വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചത്. വീട്ടിലെ ഇലക്ട്രിക് ഉപകാരണങ്ങളായ ഫ്രിഡ്ജ്, ഫോൺ, ടീവി മിക്സി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾക്കും മെയിൻസുച്ച്,മീറ്റർ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവസമയത്തു വീട്ടിൽ ആളില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത് വീട്ടിന്റെ അകത്തേയും പുറത്തെയും ചുമരുകൾ വിണ്ടുകീറിയ നിലയിലാണുള്ളത്