അബുദാബിയിൽ വാഹനാപകടം; തൃശൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

 


അബുദാബി: അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ലെനിൻ നഗറിൽ ചക്കാമഠത്തിൽ ഷൈജുവിന്റെയും മേനോത്തുപറമ്പിൽ ശ്രീവത്സയുടെയും മകൻ പ്രണവ് (24) ആണ് മരിച്ചത്. അബുദാബിയിൽ വിദ്യാർഥിയാണ്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

ദുബായിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങവേ അബുദാബി ബനിയാസ് പാലത്തിന് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. പ്രണവ് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം.

കുടുംബസമേതം അബുദാബിയിൽ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം രണ്ടു ദിവസം മുമ്പാണ് നാട്ടിൽനിന്ന് മടങ്ങിയെത്തിയത്. സഹോദരി: ശീതൾ. നിയമ നടപടികൾപൂർത്തിയാക്കി മൃതദേഹംനാട്ടിൽ കൊണ്ട് പോയി സംസ്‌കരിക്കും.

Post a Comment

Previous Post Next Post