ഇടുക്കി മാങ്കുളം പെരുമ്പൻകുത്തിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. മാങ്കുളം കുവൈറ്റ് സിറ്റി സ്വദേശി വിഷ്ണു ആണ് മരിച്ചത് .പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടയിൽ മുങ്ങിപ്പോയ യുവാവിനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി