സോഷ്യൽ മീഡിയയിൽ വൈറലായ 40 സെൻ്റ് കെട്ടുങ്ങലിൽ അപകടം : യുവാവ് ഒഴുക്കിൽപെട്ട് മരിച്ചു.


മലപ്പുറം ചോക്കാട് : ടികെ കോളനി കെട്ടുങ്ങലിൽ യുവാവ് ഒഴുക്കിൽപെട്ട് കല്ലിനിടയിൽ കുടുങ്ങി മരണപ്പെട്ടു.   

ചോക്കാട് പരുത്തിപ്പറ്റ നിവാസിയായ ഇല്ലിക്കൽ അലിയുടെ മകൻ സർതാജ്  (25) ആണ് മരണപ്പെട്ടത്.


22-08-24 ന് വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. ഏകദേശം അരമണിക്കൂറോളം സമയം കല്ലിൽ കുടുങ്ങി വെള്ളത്തിനടിയിൽ ആയിരുന്നു.


നാട്ടുകാരും സുഹൃത്തുക്കളും ഏറെ പണിപ്പെട്ട് കല്ലിനടിയിൽ നിന്നും ആളെ എടുത്ത് പൂക്കോട്ടുംപാടം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രവാസിയായിരുന്ന യുവാവ് അവധിക്കു നാട്ടിലെത്തിയതായിരുന്നു.

വീഡിയോ ദൃശ്യം 👇

https://www.facebook.com/share/v/sMNxaCfBeLD4bvEj/?mibextid=oFDknk


Post a Comment

Previous Post Next Post