ചങ്ങരംകുളം :നായ മുന്നില്‍ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.ചങ്ങരംകുളം പള്ളിക്കുന്ന് സ്വദേശികളായ 24 വയസുള്ള സ്വാലിഹ്,26 വയസുള്ള റാഷിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം താടിപ്പടിയില്‍ ചൊവ്വാഴ്ച വൈകിയിട്ട് ഏഴരയോടെയാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്കിന് മുന്നിലേക്ക് തെരുവ് നായ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ മറിയുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും ചങ്ങരംകുളത്തെ സണ്‍റൈസ് ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു