കോഴിക്കോട് പയ്യോളി: ദേശീയ പാതയിൽ അയനിക്കാട് കളരിപ്പടി ബസ്സ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ബസ്സ് ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. പയ്യോളി നഗരസഭാംഗം മഞ്ജുഷ ചെറുപ്പനാരി,
തിക്കോടി വരിക്കോളിതാഴ മണി (54), സുജൻ (35), അജിത (54) ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും വടകര ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.15 ഓടെയാണ് അപകടം.
പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന വടകര -കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന സാരംഗ് ബസ് ആണ് അപകടത്തിൽ പെട്ടത്. കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷയെ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പറയുന്നുനിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചതിന് ശേഷം ദേശീയ പാത സൈഡ് വാളിന് ഉപയോഗിക്കുന്നതിനായി അട്ടിയിട്ടുവെച്ച കോൺക്രീറ്റ് ഇൻ്റർലോക്കിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.