മംഗളൂരു : രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാൻ നല്‍കാത്തതിന് മനംനൊന്ത് 17കാരൻ കിണറ്റില്‍ ചാടി ജീവനൊടുക്കി.
ഹരിയടുക്കയിലെ പി.യു കോളജ് ഒന്നാം വർഷ വിദ്യാർഥി പ്രതമേഷാണ് മരിച്ചത്. കോളജിനും ഹരിയടുക്ക അഞ്ചാരു പൊലീസ് സ്റ്റേഷനും ഇടയിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം.
മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് കുട്ടിയും രക്ഷിതാക്കളും തമ്മില്‍ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു, തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.