കുളനടയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർ മരിച്ചു 26-ഓളം പേർക്ക് പരിക്ക് 4 പേർക്ക് ഗുരുതരം



പത്തനംതിട്ട കുളനടയിൽ വാഹനാപകടം. ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ ഡ്രൈവർ മരിച്ചു. 26-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ പരിക്ക് ​ഗുരുതരമാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം. . പന്തളം കുളനട ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. എമറാള്‍ഡ് ടൂറിസ്റ്റ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.

നാലുപേരുടെ നില ഗുരുതരം. ഇന്ന് രാവിലെയാണ് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളുടേയും മുന്‍ വശത്തെ ക്യാബിന്‍ തകര്‍ന്നു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി.

Post a Comment

Previous Post Next Post