.
കോട്ടയം : കരിക്കാട്ടൂരിൽ ഇന്നോവ കാറും ബസ്സും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. ഇന്നോവ കാറിൽ ഉണ്ടായിരുന്ന മുക്കൂട്ടുതറ സ്വദേശികളായ ഇല്ലിക്കൽ രഘുനാഥനും മകൻ രഞ്ജിത്തും ആണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഗുരുതര പരിക്കുകളോട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ സ്വകാര്യ വിസിൽ യാത്ര ചെയ്ത വരാണ്. ഇവരെ മണിമല ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറുമണിക്ക് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിർ ദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.