തിരുവണ്ണാമലൈ ; 10 രൂപയുടെ ശീതളപാനീയം കുടിച്ചതിന് പിന്നാലെ ശാരീരികസ്വസ്ഥ്യം അനുഭവപ്പെട്ട 5 വയസ്സുകാരി മരിച്ചു .
തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യ ശ്രീയാണ് മരിച്ചത്. വീടിന് സമീപത്തെ പെട്ടിക്കടയില്‍ നിന്നാണ് കാവ്യ ശ്രീ ശീതളപാനീയം വാങ്ങിയത് .
ശീതളപാനീയം കുടിച്ച് ഏതാനും മിനിറ്റുകള്‍ക്കകം പെണ്‍കുട്ടി ബോധരഹിതയായി. തുടർന്ന് കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കൂടുതല്‍ ചികിത്സയ്‌ക്കായി പെണ്‍കുട്ടിയെ ചെങ്കല്‍പട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
ശീതളപാനീയം പഴകിയതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം . കേസില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി.