തൃശ്ശൂർ കാഞ്ഞാണി ആനക്കാട് മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. ആറ്റുപുറത്ത് നാരായണൻ മകൻ സജീവ് കുമാർ( 48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.45 നാണ് സംഭവം. അയൽവീട്ടിലെ പ്ലഗ്ഗ് നന്നാക്കുന്നതിനിടെയാണ് അപകടം. പ്ലഗ് റിപ്പയർ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സജീവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.