പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ 2 സംഭവങ്ങളിലായി പിതാവും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു. പാറക്കണ്ണിയിലാണ് പിതാവും മകനും മോട്ടോർ പുരയിൽ ഷോക്കേറ്റു മരിച്ചത്. ഒടമലയിൽ അയൽ വീട്ടിൽ ചക്ക ഇടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവും മരിച്ചു.
ആലിപ്പറമ്പ് പാറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് (50), മകൻ മുഹമ്മദ് അമീൻ (18) എന്നിവരാണ് മരിച്ചത്. വയലിലെ മോട്ടർ പുരയിലാണ് ഷോക്കേറ്റത്. പിതാവിനെ അന്വേഷിചെത്തിയ മകനും അപകടത്തിൽ പെട്ടതായാണ് വിവരം. ഉച്ചയ്ക്ക് ശേഷമാണ് സംഭവം
ഒടമല പടിഞ്ഞാറേകുളമ്പിലെ വട്ടപ്പറമ്പിൽ ഉണ്ണീൻ്റെ മകൻ കുഞ്ഞിമുഹമ്മദ് എന്ന മാനു മരണപ്പെട്ടു. 40 വയസായിരുന്നു.
ഇന്നു രാവിലെ അടുത്ത വീട്ടിലെ പ്ലാവിൽ നിന്ന് ചക്കയിടുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് മരിച്ചത്.