കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിലെ കടയിൽ തീപിടിത്തം. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ കടകളിലാണ് തീപിടിത്തമുണ്ടായത്.
ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന താളിയം കുണ്ട് സ്വദേശി ആറ്റുപുറത്ത് ഖുത്തുബുദ്ധീൻ എന്ന മാനുപ്പയാണ് മരണപ്പെട്ടത്.
അഹമ്മദീയ പള്ളിക്ക് സമീപത്തെ ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്പിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു.