കോഴിക്കോട് എകരൂൽ: എടവണ്ണ _
കൊയിലാണ്ടി സംസ്ഥാനപാതയിൽ ഉണ്ണികുളം കരുമല വളവിൽ വീണ്ടും വാഹനാപകടം. പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവർ കൃഷ്ണകുമാർ, മുഹമ്മദ്റഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇരുവരേയും നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹന ഭാഗം മുറിച്ചുമാറ്റി പുറത്തെടുത്തത്.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.