ദേശീയപാതയില്‍ വടകര മടപ്പള്ളിൽ മണ്ണിടിഞ്ഞു



കോഴിക്കോട്  വടകര: ദേശീയപാതയില്‍ മടപ്പള്ളി മാച്ചിനാരി കുന്നില്‍ മണ്ണിടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് പടിഞ്ഞാറേ കുന്നില്‍ മണ്ണിടിച്ചിൽ അനുഭവപ്പെട്ടത്. മീത്തലെ മുക്കാളിയില്‍ രണ്ടാഴ്ച മുമ്പുണ്ടായതിനു സമാപമായ സംഭവമാണ് മടപ്പള്ളിയിലും. കുന്നിടിയാതിരിക്കാന്‍ പണിത സിമന്റ് പാളി കനത്ത മഴയില്‍ തകര്‍ന്ന് മണ്ണ് താഴേക്ക് വീണിരിക്കുകയാണ്. ടാര്‍ റോഡില്‍ നിന്ന് അല്‍പം അകലെയായതിനാല്‍ വാഹന ഗതാഗതത്തെ ബാധിച്ചിട്ടില്ല. നാട്ടുകാര്‍ അതീവ ജാഗ്രതയിലാണ്. ഇവിടെ ഉയര്‍ച്ചയുള്ള  ഭാഗമാകെ അപകടഭീഷണിയിലാണ്. സമീപത്ത് തന്നെ വീടുകളുമുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി.

Post a Comment

Previous Post Next Post