സഊദിയിൽ വാഹനാപകടം വേങ്ങര സ്വദേശി മരണപ്പെട്ടു



വേങ്ങര : വലിയോറ ചെനക്കൽ സ്കൂൾ റോഡ് സ്വദേശിയും 13-ാം വാർഡ്‌ മുസ്ലിം ലീഗ് ജോയിൻ സെക്രട്ടറി കല്ലൻ ഹുസൈൻ കുട്ടി (ആപ്പ) യുടെ മകൻ ഉനൈസ്  വാഹനാപകടത്തെ തുടർന്ന് മരണപെട്ടിട്ടുണ്ട്.

സഊദിയിലെ അൽ ഖസീമിലെ ദര്യയിൽ ആണ് കാർ അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ വന്നിടിച്ചാണ് അപകടo.

കല്ലൻ ഉസൈൻ - കദീജ ദമ്പതികളുടെ മകനാണ്. ജസീലയാണ് ഭാര്യ. ലസിൻ, ഖദീജത്തുൽ ലുജൈൻ എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്ൽ, ജന്നത്. മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾ കെഎംസിസി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

Post a Comment

Previous Post Next Post