പാനൂരിൽ ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു . ചമ്പാട്ടെ പട്ടാറത്ത് പൊയിൽ നിർമ്മല (62)യാണ് മരിച്ചത് .
ഇക്കഴിഞ്ഞ ഏപ്രിൽ 5 ന് പാനൂർ സ്വകാര്യ ആശുപത്രിക്ക് സമീപം വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കോഴിക്കോട് മെഡി.കോളേജിലും, അഞ്ചരക്കണ്ടി മെഡി.കോളേജിലുമായി ഏറെ ദിവസം ചികിത്സയിലായിരുന്നു.
ഭർത്താവ് : പരേതനായ പട്ടാറത്ത് പൊയിൽ മനോഹരൻ, മക്കൾ : പരേതനായ റിജേഷ്, റിധിൻ (ഇൻറീരിയൽ ഡിസൈനർ) .