കോഴിക്കോട് മരപ്പണിക്കാരൻ ജോലിയ്ക്കിടെ ഷോക്കേറ്റ് മരിച്ചു



കോഴിക്കോട്:കൂരാച്ചുണ്ട് സ്വദേശിയായ മരപ്പണിക്കാരൻ കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ ജോലിയ്ക്കിടെ ഷോക്കേറ്റ് മരിച്ചു. കൂരാച്ചുണ്ട് കല്ലാനോട് 27-ാം മൈൽ പറയംകണ്ടത്തിൽ പ്രദീപ് (46) ആണ് മരിച്ചത്. കട്ടിപ്പാറ ചെമ്പ്ര കുണ്ട മുഹമ്മദിന്റെ വീട്ടിൽ ജോലി നോക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. മൃതദേഹം പോലീസ് നടപടിക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post