ചങ്ങരംകുളം : സംസ്ഥാനപാതയിലെ ചങ്ങരംകുളം കോലിക്കരയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ഇന്ന് കാലത്ത് ഏഴുമണിയോടെ കോരിക്കര ബാമാസ് ഓഡിറ്റോറിയത്തിന് മുൻപിൽ ആണ് അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു, ചങ്ങരം പോലീസ് നടപടികൾ സ്വീകരിച്ചു