പാലക്കാട് വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്ന് വീണു അമ്മയ്ക്കും മകനും ദാരുണാന്ത്യം
കണ്ണമ്പ്ര കൊട്ടേക്കാട് സുലോചന (54) , മകൻ രഞ്ജിത്ത്( 33) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച കാലത്ത് 6 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മേലേക്ക് വീടിന്റെ ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി ഫയർഫോഴ്സിനെയും മറ്റും വിവരമറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല