കുറ്റ്യാടി: പക്രന്തളം ചുരത്തില്‍ കാറുമായി കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ചു. അപകടത്തില്‍ പരിക്കേറ്റ പുതംപാറ സ്വദേശി സിനാനെ (23) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചക്ക് 1മണിയോടെ ആണ് അപകടം ചുരം ഇറങ്ങിവന്ന കാറും എതിരെ പോകുന്ന ബൈക്കും നാലാം വളവിലും അഞ്ചാം വളവിലും ഇടയില്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിലാണെന്ന് കരുതുന്നു ബൈക്കിന് തീപിടിച്ചു. യുവാവ് ബൈക്കില്‍ നിന്നും തെറിച്ചു വീണതിനാല്‍ പൊള്ളലേറ്റില്ല.
ചേലക്കാട് നിന്നു ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ചുരത്തിലൂടെ വരികയായിരുന്ന തൊട്ടില്‍പ്പാലം പൈക്കളങ്ങാടി സ്വദേശി
കാര്യപറമ്പത്ത് ബഷീര്‍ പരിക്ക് പറ്റിയ യുവാവിനെ റോഡില്‍നിന്ന് എടുത്ത് ചുരം ഇറങ്ങി വന്ന ഓട്ടോയില്‍ കയറ്റി പെട്ടന്ന് തന്നെ തൊട്ടില്‍പാലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ യഥാസമയം ചികിത്സ നല്‍കാനായി. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ വീഡിയോ 👇
https://www.facebook.com/share/v/3wzn8FJZGF7cFHqd/?mibextid=oFDknk
ആക്സിഡന്റ് റസ്ക്യൂ 24x7
*14/07/2024*