കുമളിയിൽ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു

 


ഇടുക്കി കുമളിയില്‍ കാർ കത്തി മരിച്ചയാളെ തിരിച്ചറഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യനാണ് മരിച്ചത്.റോയ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.ഇന്നലെ രാത്രി എട്ടരയോടെ അറുപ്പത്തിയാറാം മൈലിലായിരുന്നു അപകടം സംഭവിച്ചത്.കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.ഫയർഫോഴ്സ് എത്തിയാണ് കാറിൽ പടർന്ന തീ അണയ്ച്ചത്. കാറിനകത്ത് റോയി മാത്രമാണ് ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post