കാണാതായ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി



തൃശ്ശൂർ : ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പെങ്ങാമുക്ക് താനിയില്‍ പരേതനായ പാവുപ്പന്റെ മകന്‍ ജോബ് (65) നെയാണ് പാറക്കുഴി കോള്‍പടവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഇയാളെ ശനിയാഴ്ച ഉച്ച മുതല്‍ കാണാതായിരുന്നു. വിവരം അറിയിച്ചതിന് തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നംകുളം പോലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളക്കെട്ടില്‍ നിന്നും പുറത്തെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കുന്നംകുളം ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രേസിയാണ് ഭാര്യ. എല്‍ദോ, എല്‍ബി എന്നിവര്‍ മക്കളാണ്

Post a Comment

Previous Post Next Post