പാലക്കാട് മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസർവേയറിൽ മരിച്ചനിലയിൽ കണ്ടെ ത്തിയ ആളെ തിരിച്ചറിഞ്ഞു.
വർമ്മംകോട് മണിയാക്കുപാറ ജോസിന്റെ മകൻ ജോർജ് (കുഞ്ഞുമോൻ -52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വെള്ളത്തോട് ഭാഗത്താണ് മൃത ദേഹം കണ്ടെത്തിയത്.
തിരിച്ചറിയാതിരുന്നതിനെ തുടർന്ന് ജില്ലാ ആശുപത്രി മോർച്ചറി യിലേക്ക് മാറ്റിയിരുന്നു. രണ്ട് ദിവസമായി ജോർജിനെ കാണാതായിരുന്നതായി ബന്ധു ക്കൾ പറയുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മരിച്ചത് ജോർജാ ണെന്ന് തിരിച്ചറിഞ്ഞത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫെറോന പള്ളി സെമി ത്തേരിയിൽ സംസ്‌കരിച്ചു. അമ്മ: അമ്മിണി. മരിച്ച ജോർജിന് രണ്ട് മക്കളുണ്ട്