കൃഷ്ണഗിരിയിൽ കുത്തേറ്റ് മലയാളി ലോറി ഡ്രൈവർ മരിച്ചു

 


ബെംഗളൂരുവിൽ നിന്ന് മടങ്ങുകയായിരുന്ന മലയാളി ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിലാണ് നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് കൃഷ്ണഗിരി പൊലീസ് അറിയിച്ചത്.


ഇലക്ട്രോണിക് ഉപകരണങ്ങൾ എത്തിച്ച് തിരികെ വരും വഴി റോഡ് കൊള്ളക്കാർ തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന.


ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post