പാലക്കാട് ചിറ്റിലഞ്ചേരി : പുഴയിലൂടെ ഒഴുകിവരുന്ന തേങ്ങ പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപെട്ടു. മുതുകുന്നി രാധയുടെ മകൻ രാജേഷാണ് (42) മുതുകുന്നി ചിനാമ്പുഴയിൽ അകപ്പെട്ടത്. ഉച്ചയ്ക്കു രണ്ടോടെയാണു സംഭവം. വടക്കഞ്ചേരി അഗ്നിരക്ഷാസേനയും ആലത്തൂർ പൊലീസും രാത്രി ആവുന്നത് വരെ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു.