മലപ്പുറം: മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് അധ്യക്ഷനും നിലവിൽ തൃക്കലങ്ങോട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗവുമായ എ.പി ഉണ്ണിക്കൃഷ്ണൻ (59) അന്തരിച്ചു. കണ്ണമംഗലം എരണിപ്പടി സ്വദേശിയാണ്. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പരപ്പനങ്ങാടി പാലിയേറ്റീവ് കേന്ദ്രത്തിലായിരുന്നു മരണം. വീട് കണ്ണമംഗലം മൂന്ന് മക്കളുണ്ട്. മൂന്നു മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിൽ പൊതുദർശനം.