നിയന്ത്രണം വിട്ട ജീപ്പ് കിണറ്റിൽ വീണ് അപകടം..ഏഴ് തീർത്ഥാടകർക്ക് ദാരുണാന്ത്യം

 


മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം നടന്നത്.  നിയന്ത്രണം വിട്ട ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ഥാടകര്‍ മരിച്ചു.ജീപ്പ് എതിർദിശയിൽ നിന്ന് വന്ന മോട്ടോർ സൈക്കിളുമായി കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ വെട്ടിക്കുന്നതിനിടയിൽ റോഡിൽ നിന്ന് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു.പണ്ടര്‍പൂർ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തുപേവാഡിയില്‍ വെച്ച് വാഹനം കിണറ്റില്‍ വീണത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.


ബദ്‌നാപൂർ തെഹ്‌സിലിലെ ചനേഗാവ് സ്വദേശികളായ നാരായൺ നിഹാൽ (45), പ്രഹ്ലാദ് ബിറ്റ്ലെ (65), പ്രഹ്ലാദ് മഹാജൻ (65), നന്ദ തായ്‌ഡെ (35), ചന്ദ്രഭ്ഗ ഘുഗെ എന്നിവരും ഭോകർദനിൽ നിന്നുള്ള താരാഭായ് മലുസാരെ, രഞ്ജന കാംബ്ലെ (35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ചികിൽസയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവറടക്കം 12 യാത്രക്കാരാണ് ടാക്സിയിൽ ഉണ്ടായിരുന്നത്

Post a Comment

Previous Post Next Post