പത്തനംതിട്ട കൈപ്പട്ടൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.കൈപ്പട്ടൂര്‍ ചാക്കശേരില്‍ വീട്ടില്‍ എന്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ സി.ബി. അഖില്‍(33) ആണ് മരിച്ചത്.രാത്രി 7.20 ന് കൈപ്പട്ടൂര്‍ കുരിശുകവലയ്ക്ക് സമീപമായിരുന്നു അപകടം.അമിത വേഗതയില്‍ വന്ന അഖിലിന്റെ ഇരുചക്ര വാഹനം നിര്‍ത്തിയിട്ട ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
അടൂരില്‍ നിന്ന് പത്തനംതിട്ടയ്ക്ക് വന്ന യൂണിയന്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുമ്പോളാണ് അപകടം നടന്നത്.ബൈക്കില്‍ നിന്ന് തലയിടിച്ച് തെറിച്ചു വീണ യുവാവ് തല്‍ക്ഷണം മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതല്‍ അഖില്‍ ബൈക്കില്‍ കറങ്ങുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.