വീട്ടില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 


മട്ടാഞ്ചേരി (എറണാകുളം): വീട്ടില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ ഞായറാഴ്ച അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിപ്പാലം ജി.എച്ച്.എസ്. സ്‌കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരിയുടെയും മകള്‍ എസ്. ആരതി(18)യെയാണ് മട്ടാഞ്ചേരി ടി.ഡി. അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആരതിയെ ശനിയാഴ്ച വൈകീട്ട് മുതല്‍ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുണ്ടംവേലി എം.ഇ.എസ്. കോളേജില്‍ ബി.കോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ഫൊറന്‍സിക് വിഭാഗവും മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണറും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരതിയുടെ സഹോദരി ആതിര

Post a Comment

Previous Post Next Post