നിർത്തിയിട്ട കാർ നിരങ്ങി നീങ്ങി ക്ഷേത്ര കുളത്തിൽ വീണു.

 


കണ്ണൂർ  ഇരിട്ടി: റോഡരികിൽ നിർത്തിയിട്ട കാർ തനിയെ നിരങ്ങി നീങ്ങി ക്ഷേത്ര കുളത്തിൽ വീണു. പുന്നാട് കുഴുമ്പിൽ ഭഗവതി ക്ഷേത്ര കുളത്തിന് സമീപം റോഡിൽ നിർത്തിയിട്ട കാറാണ് നിരങ്ങി നീങ്ങി കുളത്തിൽ വീണത്. 

ശനിയാഴ്ച രാവിലെയോടെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട കാർ തനിയെ നീങ്ങി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന കുളത്തിലേക്ക് വീണത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തിനൊടുവിലാണ് കാർ കുളത്തിൽ നിന്നും കരയ്ക്ക് എത്തിച്ചത്. റോഡരികിൽ സംരക്ഷണ ഭിത്തിയില്ലാത്ത കുളത്തിന് കുളത്തിന് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post