കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം യാത്രക്കാർക്ക് പരിക്ക്



ഇടുക്കി :മുട്ടം/തൊടുപുഴ: മുട്ടം ശങ്കരപള്ളിയിൽ നടന്ന വാഹനാപകടം. കരിബൻ സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. മുൻപ് നിരവധി വാഹനാപകടങ്ങൾ നടന്നിട്ടുള്ള ശങ്കരപള്ളി ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിന് എതിർവശത്ത് തന്നെയാണ് ഈ അപകടവും. മൂലമറ്റം ഭാഗത്തു നിന്ന് മുട്ടം ഭാഗത്തേക്ക് പോയ പഴയ മോഡൽ സ്‌കോർപിയോ എസ്യുവി ആണ് അപകടത്തിൽ പെട്ടിരിക്കുന്നത്.വൈകുന്നേരം 5മണിയോടെ ആണ് അപകടം. പരിക്കേറ്റവരെ തൊടുപുഴയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്തും മറ്റുമായി മുമ്പ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മാറ്റിയത് അബദ്ധമായി എന്ന് തെളിയിക്കുന്നതാണ് ഈ അപകടം. അപകടത്തിന്റെ വിശദാംശങ്ങൾ ഇതു വരെ ലഭ്യമായിട്ടില്ല.


Post a Comment

Previous Post Next Post