എടപ്പാൾ:അണ്ണക്കമ്പാട് സീബ്രാ ലൈൻ മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചു വയോധികന് പരിക്കേറ്റു.അണ്ണക്കമ്പാട് കൊറ്റിക്കുന്നത്ത് മുണ്ട(77) എന്നയാള്‍ക്കാണ് പരിക്കേറ്റത്.ശനിയാഴ്ച കാലത്ത് 10 മണിയോടെയാണ് തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ അണ്ണക്കമ്പാട് പള്ളിക്ക് സമീപം സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനെയാണ്അപകടം.ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ മുണ്ടയെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.പൊന്നാനി പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു