തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ മരം കാറിന്റെ മുകളിലേക്ക് കടപുഴകി വീണ് സ്ത്രീ മരണപ്പെട്ടു ഭർത്താവിന് പരിക്കേറ്റു. മരം വീണതിനെ തുടർന്ന് കാർ പൂർണമായും തകർന്നു. കാർ പൊളിച്ചാണ് ഭാര്യയെയും ഭർത്താവിനെയും പുറത്ത് എടുത്തത്.ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.
ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും സ്ത്രീ മരണപ്പെടുകയായിരുന്നു
അപകടത്തെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുന്നു.
റോഡിൽ ഇപ്പോൾ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
. തൊളിക്കോട് സ്വദേശി മോളിയാണ് (42) മരിച്ചത്. രാത്രി എട്ടു മണിയോടെയാണ് സംഭവം. ബ്യൂട്ടിപാർലർ നടത്തുകയാണ് മോളി. സ്ഥാപനം അടച്ചശേഷം വീട്ടിലേക്ക് പോകാനായി സുഹൃത്തിന്റെ കാറിൽ ഇരിക്കുകയായിരുന്നു. സുഹൃത്ത് ഭക്ഷണം വാങ്ങാനായി കടയിലേക്ക് പോയ സമയത്താണ് മരം വീണത്.