ശക്തമായ ക്കാറ്റിൽ കൂറ്റൻ ആഞ്ഞിലി മരം വീണു: ഏഴ് വൈദ്യുതി പോസ്റ്റുകൾ നിലം പൊത്തി




കോട്ടയം പ്രവിത്താനം :ഇന്നുച്ചയ്ക്ക് പ്രവിത്താനം ഭാഗത്തുണ്ടായ ചുഴലിക്കാറ്റിൽ സമാനതകളില്ലാത്ത ദുരന്തം വിതച്ചു .വഴി സൈഡിൽ നിന്ന കൂറ്റൻ ആഞ്ഞിലി മരം കട്ടിൽ പെടന്ന് വീണത് വൈദ്യുതി തൂണുകളിലേക്കാണ്.ആഞ്ഞിലിയുടെ ഭാരം കാരണം വൈദ്യുതി തൂണുകൾ നിലം പറ്റി.ആ ശക്തമായ വലിച്ചിലിൽ തൊട്ടടുത്ത ഏഴോളം വൈദ്യുതി തൂണുകളും നിലം പൊത്തി.

രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിലായിരുന്നു ഉച്ചയോടെ ചുഴലിക്കാറ്റ് വീശിയത്.വൈദുതി തൂണുകൾ വീണതോടെ ഗതാഗതവും മുടങ്ങി.പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി മരം വെട്ടി മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു

Post a Comment

Previous Post Next Post