സ്വകാര്യബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്



ഇടുക്കി   മുരിക്കാശ്ശേരിയ്ക്ക് സമീപം സ്വകാര്യ ബസ്സിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മുരിക്കാശ്ശേരി വാത്തിക്കുടി സ്വദേശി കുളത്തുങ്കൽ ജോസ് (55) നാണ് പരിക്കേറ്റത്. ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റതിനാൽ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. ജോസിനൊപ്പം പിൻസീറ്റിൽ ഭാര്യ ഉണ്ടായിരുന്നെങ്കിലും ഭാര്യക്ക് പരിക്കൊന്നും സംഭവിച്ചില്ല. ഇരുവരും തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post