കനത്തമഴ, ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് മരം വീണ് അപകടം, വൈദ്യുതി പോസ്റ്റും മറിഞ്ഞുവീണു



പാലക്കാട്: പാലക്കാട് മുതുതല പറക്കാട് നാശം വിതച്ച് കനത്തമഴ. പ്രദേശത്ത് കനത്തമഴയിൽ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കനത്ത മഴയിൽ മുതുതല പറക്കാട് റോഡിൽ ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. ഭാഗ്യത്തിന് ആളപായമില്ല. പ്രദേശത്ത് വൈദ്യുതി പോസ്റ്റുകളും പൊട്ടി വീണു. പാതയിൽ വലിയ തോതിലുള്ള ഗതാഗതം തടസമുണ്ടായി. ഇതിനടുത്തായി തന്നെ ഒരു വീടിന് മുകളിലേക്ക് മരം കടപുഴകി വീണും അപകടം ഉണ്ടായി. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post