നീലഗിരി: നീലഗിരി പാട്ടവയല്‍ വെള്ളരി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കവിയരശന്‍ (17) ന്റെ മൃതദേഹമാണ് കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസമിതിയംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തത്. ശനിയാഴ്ച്ചയാണ് കവിയരശനും സുഹൃത്ത് ഗുണശേഖരനും ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ ഗുണശേ ഖരന്റെ മൃതദേഹം അന്നു തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എന്‍ഡിആര്‍ എഫ്, തമിഴ്നാട് ഫയര്‍ഫോഴ്സ് തുടങ്ങിയവര്‍ രണ്ടു ദിവസം തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നു. ഒടുവില്‍ കുട്ടിയുടെ ബന്ധുക്കള്‍ തുര്‍ക്കി ജീവന്‍ രക്ഷാസമിതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സാലിഫ്, നിഷാദ്, റസല്‍, അജാസ്, റഹീസ്, ഷാഹിദ്, അനൂപ്, ഹാരിസ് എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്.